മഞ്ചേരി: മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് സേവാഭാരതി മഞ്ചേരി യൂണിറ്റ് വാട്ടർ പ്യൂരിഫയർ നൽകി.
ഡോ. ഇന്ദുചന്ദ്രൻ മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ആർ. പ്രഭുദാസിന് വാട്ടർ പ്യൂരിഫയർ കൈമാറി. പ്രിൻസിപ്പൽ ഡോ. കെ.കെ. അനിൽരാജ്, പിആർഒ പി. അയൂബ്റഹ്മാൻ, ഭാരവാഹികളായ രാധാകൃഷ്ണൻ കിഴക്കാത്ര, കെ.പിതാംബരൻ, കെ. പ്രേമാനന്ദൻ, പി.ജി. ഉദയഭാനു, പി.കെ. ശ്യം, സതിദേവി ചിത്രകൂടം, ജയപ്രകാശ് അരുകിഴായ, കെ.വി. സത്യൻ, മേലാക്കം വാർഡ് കൗണ്‍സിലർ യു. ശ്രീകാന്ത്, ചന്ദ്രശേഖരൻ പുതുക്കുടി എന്നിവർ പങ്കെടുത്തു.